ആഴ്ച്ചയില്‍ ഏഴില്‍ രണ്ടുകിഴിച്ച്
ബാക്കി ദിനമത്രെയും
ശീതീകരിച്ച അന്തരീക്ഷത്തിലിരുന്ന്‍
തൊലി വെളുത്ത് ജീര്‍ണിച്ചിരിക്കുന്നു.
നിരന്തരം പ്രത്യേകം ക്രമീകരിക്കപ്പെട്ട
ചുറ്റുപാടുകള്‍ മാത്രം ശീലിച്ച്
അവസ്ഥക്കാനുസാരം പ്രതികരിക്കാനറിയാതെ
ശരീരമത്രയും ക്ഷയിച്ചിരിക്കുന്നു.
വെയിലിന്റെ ചൂടും ഗാംഭീര്യവും
വിയര്‍പ്പിന്റെ ഈര്‍പ്പവും ഗന്ധവും
മനസ്സിനിന്ന്‍ അസഹ്യമായ്
തോന്നിത്തുടങ്ങിയിരിക്കുന്നു.
അസന്തുലിത നിലപാടുകളും
മൂര്‍ച്ച കുറഞ്ഞ ദൃഡബോധവും
അള്ളിപ്പിടിച്ച ശീലങ്ങളായ് പരിണമിച്ച്
എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു.
2 comments:
വളരെ നല്ലത്. മുന്നോട്ടു പോകട്ടെ. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
നന്നായിരിക്കുന്നു !
Post a Comment