Monday, November 29, 2010

ആദര്‍ശവും ആദര്‍ശവാദികളും

ലോക ചരിത്രത്തിലിന്നോളം മനുഷ്യ ജീവിതത്തെ സ്പര്‍ശിച്ച ഒരുപാട് ആശയ-ആദര്‍ശങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. അവയില്‍ മനുഷ്യന്‍റെ ചിന്താമണ്ഡലത്തില്‍ മാത്രം രൂപം കൊണ്ടതായിട്ടുള്ളതും, അതേസമയം ദൈവികമായ അംശം സൂഷ്മാര്‍തഥത്തില്‍ തന്നെ അവകാശപ്പെടുന്നതുമായ ആശയങ്ങളുമുണ്ട്. മനുഷ്യ കരങ്ങളാല്‍ രൂപം കൊണ്ട ആശയങ്ങളില്‍ മിക്കവയും, മനുഷ്യ ജീവിതത്തിലെ  ഒരു പ്രത്യേക ഭാഗത്തെ മാത്രം കൈകാര്യം ചെയ്തുകൊണ്ട് ഉയര്‍ന്നു വന്നവയാണ്. ഓരോ കാലഘട്ടത്തിലുമുണ്ടായ സാമൂഹിക സാഹചര്യങ്ങളെ പരിമിതമായ മനുഷ്യ ചിന്തയുടെ പിന്‍ബലത്തില്‍ അപഗ്രഥിച്ച് ഒരാശയം രൂപപ്പെടുത്തുന്നതായാണ് നമുക്ക് ചരിത്ര വായനയില്‍നിന്നു മനസ്സിലാകുന്നത്‌. ഈയൊരു ഉദ്യമം മനുഷ്യ സമൂഹത്തിന്റെ പുരോഗതി എന്ന ലകഷ്യത്തെക്കാളുപരി, പല സന്ദര്‍ഭങ്ങളിലും, ഒരുപറ്റം ആളുകളുടെ ഇച്ഛകളേയും മനുഷ്യന്‍റെ മൃഗീയ ചേഷ്ടകളെയും  കയറൂരി വിടുന്നതിന്നും കാരണമായി. അതേസമയം, ദൈവിക പാശം അവകാശപ്പെടുന്ന ആശയങ്ങള്‍ മനുഷ്യന്റെ സകല മേഖലകളിലും നിര്‍ദേശങ്ങളുമായി കടന്നു വന്നതായിട്ടാണ് നമുക്ക് കാണാന്‍ കഴിയുക. ആശങ്ങള്‍ സമൂഹത്തിനു എന്താണ് നല്‍കേണ്ടത് എന്ന കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇതിനൊക്കെ കാരണമായിട്ടുണ്ട്. 

എന്നിരിക്കിലും കാര്യഗൌരവത്തില്‍ മനുഷ്യന്‍റെ സാക്ഷാല്‍ ജീവല്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച, അവ എണ്ണത്തില്‍ ന്യൂനപക്ഷമാണെങ്കിലും, ആശയസംഹിതകളുണ്ട്‌. മുതലാളിത്തം, കമ്മ്യൂണിസം, ഇസ്ലാമിക ജീവിത വ്യവസ്ഥ എന്നിവ ഉദാഹരണം. ഈ ആശയങ്ങള്‍ മനുഷ്യന്‍റെ ഏതൊക്കെ ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെട്ടു, സമൂഹത്തിലെ ഏതൊക്കെ ജനവിഭാഗങ്ങളുമായി സംവദിക്കാനുള്ള ശേഷി സ്വയമായി അവക്കുണ്ട്, ഈ ആശയസംഹിതകളെ മനുഷ്യ രാശി ഇതു രീതിയില്‍ അംഗീകരിച്ചു എന്നീ വിഷയങ്ങളില്‍ നമുക്കോരോരുത്തര്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം. ഈ ആശയങ്ങളൊക്കെത്തന്നെയും വ്യക്തിയെന്ന ഒരസതിത്വത്തെ  ചില തത്വങ്ങളിലൂടെ ക്രമാനുഗതമായി  ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്ക് എങ്ങിനെ വികാസം പ്രാപിക്കണം എന്ന ഒരു പ്രക്രിയ സമര്‍പ്പിക്കുന്നുണ്ട്. പ്രക്രിയയിലെ ഓരോ ഘടകങ്ങളും എത്രയളവില്‍ മൂര്‍ത്തീഭാവം കൈവരിക്കണം എന്ന കാര്യത്തിലും ആശയസംഹിതകള്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. 

മാനുഷിക മൂല്യങ്ങളില്‍ കാര്യമായ ശ്രാദ്ധ ചെലുത്താതെ ലാഭം നേടുക എന്നൊരു ലകഷ്യത്തിലേക്ക് സാമൂഹിക ഘടനയെ മാറ്റുന്ന തരത്തിലാണ് മുതലാളിത്തത്തിന്റെ പ്രായോഗിക രൂപം. ന്യൂനപക്ഷത്തിന്റെ സ്വാര്‍ഥമായ ഇച്ഛകള്‍ കൈവരിക്കുന്നതിനിടയില്‍ സംഭവിക്കുന്ന ഒരു ഭാഗികമായ ഉല്‍പ്പന്നം എന്ന അര്‍ത്ഥത്തില്‍ മാത്രമേ മുതലാളിത്ത കേന്ദ്രീകൃത വ്യവസ്ഥിതിയിലെ പുരോഗതിയെ കാണാന്‍ കഴിയുകയുള്ളൂ. അതിലുപരി സമൂഹത്തിലകിലം ചൂഴ്ന്നുനില്‍ക്കുന്ന ഓരോ വ്യക്തിയുടെയും വളര്‍ച്ചയെ അത് ലക്‌ഷ്യം വെക്കുന്നില്ല. 

കമ്മ്യൂനിസമാകട്ടെ, ഒരു കാലത്ത് പ്രകടമായി നിലനിന്നിരുന്ന  മുതലാളി- തൊഴിലാളി ബന്ധങ്ങളിലെ അസ്വാരസ്യങ്ങളെ സാമാന്യവല്‍ക്കരിച്ച്, മനുഷ്യന്‍റെ ഭാവി ജീവിതത്തില്‍ ഉണ്ടായിത്തീരുന്ന പ്രശ്നങ്ങളൊക്കെയും ഈയൊരു ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പരിഹരിക്കേണ്ടത് എന്ന് തീരുമാനിച്ചു കളഞ്ഞു.  മാനുഷിക പ്രശ്നങ്ങളെ തരണം ചെയ്യാന്‍ ഉത്ഘടമായി ആഗ്രഹിച്ച്, മനുഷ്യന് എത്തിപ്പിടിക്കവുന്നെടത്തോളം നേടിയെടുത്ത്, പക്ഷെ ഒരു ഘട്ടത്തില്‍ അത് നിലനിര്‍ത്താന്‍ കഴിയാതിരിക്കുന്നതാണ് അതിന്‍റെ അനുഭവ സാകഷ്യം.കമ്മ്യൂണിസവും സൂഷ്മാര്ത്ഥത്തില്‍ വ്യവസ്ഥയില്‍ ഭാഗമാകുന്ന വ്യക്തിയെ സമൂഹത്തിനു വളര്‍ത്തുന്ന തരത്തില്‍ സംവിധാനം കാണാതിരുന്നത്  ഈയൊരു സൈദ്ധാന്തിക തകരാരിനു കാരണമായി മനസ്സിലാക്കാം. 

എന്നാല്‍ ഇസ്ലാമിക ജീവിത വ്യവസ്ഥ, സമൂഹത്തിന്റെ നിലനില്പ്പില്‍ വ്യക്തിക്കുള്ള സ്ഥാനം ശരിയായ അര്‍ത്ഥത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്‌ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. വ്യക്തിയുടെ സ്വഭാവ ശുദ്ധി, കുടുംബങ്ങളിലൂടെ വളര്‍ന്നു പന്തലിച്ച്, ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ എത്തിപ്പെടുന്നതായാണ്  ഇസ്ലാം വിഭാവനം ചെയ്യുന്നത്.  ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍, കഴിഞ്ഞ ഘട്ടത്തില്‍ ശുദധത നിലനിര്‍ത്തിയ ആദര്‍ശവാദികളോ  സംവിധാനങ്ങളോ, സ്വാര്‍ത്ഥമായ താല്പര്യങ്ങള്‍ക്ക് അടിപ്പെട്ടുകഴിഞ്ഞാല്‍; ആ ആശയത്തെ സ്ഥാപിക്കാന്‍ ആ വ്യക്തികള്‍ക്കോ സംവിധാനങ്ങള്‍ക്കോ കഴിയാതെപോകുകയായിരിക്കും ചെയ്യുക. 

ഇസ്ലാമിക ആദര്‍ശവാദി എന്ന് ഘോഷിച്ചു നടന്ന വ്യക്തിയെയോ, സംവിധാനത്തെയോ (സംഘടനകള്‍ ഉദാഹരണം) സംരക്ഷിക്കുന്നതിനായി ആ ഒരു ഘട്ടത്തില്‍  ഇസ്ലാമിക വ്യവസ്ഥക്ക് യാതൊരു ബാധ്യതയുമില്ല. കാരണം കറകളഞ്ഞ വ്യക്തിത്വ രൂപീകരണം മുന്നുപാധിയായി നിശ്ചയിച്ചും, അതിന്നു സഹായകമാവുന്ന നിയമ നിര്‍ദേശങ്ങളും ചട്ടക്കൂടും ആദിപടിമുതല്‍ തന്നെ ജീവിതത്തില്‍ പാലിക്കാന്‍ കല്പ്പിച്ചുമാണതിന്റെ ഒരു മനുഷ്യന്‍റെ ജീവിതത്തിലുള്ള  ഇടപെടലുകള്‍ ആരംഭിക്കുന്നതുതന്നെ. ഈവിധത്തില്‍ വളര്‍ത്തിക്കൊണ്ടു വന്ന ഒരു ആദര്‍ശവാദി ഒരു ഘട്ടത്തില്‍ ആശയം മുന്നോട്ടുവെക്കുന്ന തത്വങ്ങളില്‍ നിന്ന് പിന്മാറി ഗമിക്കുമ്പോള്‍ ഒരു പരിധി വരെ കടിഞ്ഞാണിടാന്‍,  ഇസ്‌ലാം പാകപ്പെടുത്തിയ ആശയത്തിലധിഷ്ടിതമായ സംവിധാനങ്ങള്‍ക്ക്  (സംഘടനക്ക്)  സാധിച്ചെന്നും വരാം. പക്ഷെ ഇതും ഒരു പരിധി വരെ മാത്രം. കടിഞ്ഞാണിടാന്‍ കഴിയുന്ന പരിധിയെന്നത് ആദര്‍ശവാദിയും-സംവിധാനവും പരസ്പര ഉഭയകക്ഷി താല്പര്യത്തോടെ അംഗീകരിക്കുന്ന അനുസരണം നിലനില്‍ക്കുന്നേടത്തോളം മാത്രമേയുള്ളൂ. ഈയൊര്‍തഥത്തില്‍   ആദര്‍ശവും ആദര്‍ശവാദിയും ഒരാദര്‍ശത്തിന്റെ സംസ്ഥാപനവുമെല്ലാം പരസ്പരം  സ്വതന്ത്രമായ അസ്തിത്വങ്ങളായി  ഇസ്‌ലാം കാണുന്നു.സ്വാഭാവികമായും വ്യവസ്ഥയുടെ സംസ്ഥാപനത്തിന് വേണ്ടി, തന്നാല്‍ കഴിയും വിധം സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിശ്രമിക്കണം എന്നതിലുപരി, താന്‍ വിശ്വസിക്കുന്ന ആദര്‍ശം മുന്നോട്ടു വെക്കുന്ന വ്യവസ്ഥ ഈ ഭൂമിയില്‍ പുലര്‍ന്നാലെ തനിക്ക് മോക്ഷം കിട്ടുകയുള്ളൂ എന്ന് ഒരു ഇസ്‌ലാമിക ആദര്‍ശവാദി വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ താന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഒരിക്കല്‍ സ്ഥാപിച്ചുകഴിഞ്ഞ വ്യവസ്ഥ പോലും അന്യായമായി, അവിഹിതമാര്‍ഗങ്ങളിലൂടെ നിലനിര്‍ത്തേണം എന്നും കരുതുന്നില്ല.

ഇസ്‌ലാമിക വ്യവസ്ഥയല്ലാതൊരു വ്യവസ്ഥയും ഇത്ര സൂഷ്മ തലത്തില്‍ മാനുഷിക ഇടപെടലുകളെ മനസ്സിലാക്കി പ്രക്രിയ രൂപപ്പെടുത്തിയില്ലെങ്കിലും; ഏതൊരു ആദര്‍ശത്തില്‍ വിശ്വസിക്കുന്ന "ശരിയായ" ആദര്‍ശവാദിക്കും - ഇന്ന് നിലനില്‍ക്കുന്ന മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ചുള്ള മുസ്‌ലീം രാജവാഴ്ച്ചകളെയും, ചൈനയില്‍ നടക്കുന്ന ഭീരുത്വതിലധിഷ്ടിതമായ ഗവണ്‍മെന്റിന്റെ ഞാണിമ്മേല്‍ കളികളേയും, സംവിധാനങ്ങളുടെയും അധികാരത്തിന്റെയും ഹുങ്കോടെ അരാജകത്വം പ്രവര്‍ത്തിക്കുന്ന മുതലാളിത്വ ശക്തികളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്; ആ മേല്‍ പറഞ്ഞ തത്ത്വങ്ങള്‍ നൈസര്‍ഗികമായി എല്ലാവരിലും കുടികൊള്ളുന്നതിനാലായിരിക്കാം...

Sunday, November 14, 2010

Two days trip to Hyderabad (Nov 2010)

I appreciate my wife for allowing me for a ‘bachelor trip’ with Faisal, Fayas, Niyas, Jafar to Hyderabad from Bangalore. The pack for Hyderabad trip was full of enthusiasts and cheerful ‘adventurous’ guys. From my past journeys, I had learned a big fact that, unless the pack is proper and prompt, the trip is going to be worrying. We collected details through Wikipedia and used google maps to get familiar with the Hyderabad city and routes.

Our friend Riyas bai’s family came in Bangalore and he couldn’t make to the trip. He was unhappy that we planned the trip at a time when he couldn’t come with us. But there was no choice, since we wanted to utilize the three day holiday during Diwali time. His mother and wife gave us a good dinner treat (Kottayam special) and even now, we don’t know if his old parents, brother and his spouse managed to have a reasonable dinner once we left.

After that wonderful dinner, we left to Hyderabad from Bangalore by 10.30PM (Nov 5th  2010, Friday). I had filled petrol and started driving i10 through NH7. There was a heavy raining through out Bangalore city that evening, and we were a little afraid about the night journey through highways in rain. But thank God, after crossing Devanahalli, sky was clear and we could drive at 100Km/hr constantly. Understanding the unexpected turns, accepting the fact that mileage is going to be less, scared of surprising two ways and more over because of lack of confidence, I didn’t accelerate above 100Kms/hr.

The route was,
Bangalore (0) - Chik Ballapur (57Km) - Anatpur (214Km) – Gooty (265Km) - Kurnool (332Km) – Hyderabad (546Km)

Road till Hyderabad city is smooth and well maintained, except some unexpected deviations. Though we had to pay tolls at four places those range from 50 -75 rupees, we could feel beauty of express way ride and comfort of long distance journey through the highway. On the way to Hyderabad, we couldn’t get a glimpse of what all are there on both sides of this high way, but while coming back, we realized that it’s all uninhabited open land. We can literally see kilometers of untouched land that shares the border with rocky hills. One can easily comprehend why Keralites protest against the so called express ways; we have a very special topography with a fascinating mix of farmland and houses having high population density, which make mapping of an express way difficult.

Wikipedia told us that, it will be a 8 hour journey, and personally I felt we are going to take more than that. But because of the astonishing condition of NH7, we reached Hyderabad at around 6.30AM (8 hours).We couldn’t find a reliable mosque near to the high way and we had our subah prayer on the walkway. As we entered the city, road became bad and lots of constructions were going on. Faizal bai switched on GPS in his phone and started guiding us. Since Charminar is near to the place we entered Hyderabad, we headed to there. We reached early in the morning and city was still waking up. NH7 go straight to place called Purana Phool and we have to take a round about and take the right. From there going straight for 1.7Km, after covering the last stretch of Laad Bazar, we hit Charminar.Atmosphere and scene of the street around Charminar reminded us of Bangalore city market. We parked the car and walked to Meccaa masjid, just 50 meters away from the Charminar. Security measures are established at the masjid entrance after the bomb blast. There were people and some kids who fed pigeons with wheat and other unrecognized grains with in the masjid compounds. The long steps come after that which took us to a big open water tub. There is a vast open space for prayer and the main building of the masjid is some distance away from the steps. Pigeons were huge in number, which kept the masjid premises dirty with the bird drops. There is one college and hospital opposite to the masjid, but they are not maintained well and the walls and structures are ruined.

 

     

Every one was hungry and we found a hotel near to Mecca masjid. But unfortunately they gave us some old food which made us to have a pathetic break fast and unwanted introduction to Hyderabad cuisine. Malayali is the comrade of Malayalees… we took some snacks items from a malayali hotel near by. We had no clue of how we were going to get fresh and satisfy ‘preliminary morning needs’. We attempted to find out some reliable options for taking bath and using toilet, but didn’t find any thing near Charminar. We decided to go to Golconda Fort, which is on the other side. We thought we will find some other options on the way or at Golconda. We were moving through the old city and road were really pathetic. For a moment we scared whether we are going to have similar kind of roads for the entire two days of the trip. But the road became good and we entered the middle of the city. We were not sure about the route to Golconda and we wanted to find out some means to fresh up, which finally happened to violate a ‘no right turn’. Auto rickshaw drivers together with traffic police men encircled our car and started negotiations. Thank God, finally some how we managed to rescue from there. 

After 9Km journey, we reached a bus stand just near to the Golconda Fort. We were very happy to find a bath room and toilet run by Sulabh International at one corner of the bus stand. Golconda Fort is huge in size, many steps and levels to climb and so we decided to start the climb after friday prayer. We had a good bath, took lunch and went for prayer. By that time, there were a good number of tourists at the fort, taken care by Archeological Survey of India. Took a 5 rupees/person ticket and entered the fort. Though many parts of the fort are ruined, it is a mammoth structure, beautifully built and well maintained. There are huge rooms, arches, halls, one pond, one masjid, open theatre etc with in the fort. Building structure is made of huge rock blocks with minimal cementing. Some parts of the structure are inhabited by bats and the area is dark. At one level of the fort, garden and lawn occupies the open space. As we go above, the view from the top is amazing; we will get a 360 degree view of the Hyderabad city from there. Hyderabad city has many small hills and lush greenery. I never had a similar sight from any where in Bangalore. We spent around 3 hours in this fort and we had a feeling of an old era, we thought how people who lived in this fort managed to communicate between the entrance and the top.


We then went to Taramani Baradari, a tomb around 3 kilometers away from Golconda Fort. We went back to Charminar using the GPS, which took us through narrow and busy roads. The scene of the street that we saw in the morning had completely changed by this time. We decided to park the car at the starting of Laad Bazar and started walking. The street sell a mix of items and it was really crowded with people and vehicles. There is literally one masjid in each 100 meter distance on an average. Ladd Bazar is said to be famous for pearls. We stopped by a shop and saw a pearl chain. We wanted to meet SIO Hyderabad zonal president at his office and found the office after walking for a long time. He suggested having dinner from “Shadab Hotel” which is near to Charminar. We took Hyderabadi Mutton Biriyani from there. It was awesome. We observed that, Hyderabad hotels serve food in huge quantities, some time it breaks your calculation. We are not sure if it is part of the culture too.

Citizen response on the Hyderabad roads is worser than that of Bangalore. There are no strict one ways and we can expect two ways traffic on one ways. We noticed that most of the traffic signals were not working and police men were not doing a great job. Many times, we found difficulties in crossing the road.

It was Diwali night and the scene in the streets was terrific. Each and every shop keeper was contributing his share to the celebration by firing crackers and the entire streets were decorated with special lighting arrangements. Traffic was high and the people continued firing crackers on side of parking area and at the middle of the road. I felt that Hyderabadians are used to these kinds of activities on road that they manage to ride their vehicles even through these fire works. Many times crackers wee fired and thrown which happen to land at the bottom of vehicles, but it ‘managed to not cause any harm’. We walked through the streets for some time and went back to the SIO office for sleep.

Next day, we visited Ramoji Film city. RFC is well maintained and have some good gardens, but not worth the money paid. Then we went to see Hussain Sagar Lake at around 7PM. Today roads were wider and in good condition. City is vast compared to Bangalore. But the traffic and the citizen response on the road are same in all parts of the city. The scene around the lake at night is really good. Took a boat ride to the small island were statue of Buddha is erected. There are some gardens around Hussain Sagar Lake. We went to Lumbini Park only. Then we visited Birla Temple, which is built completely by marble. We knew that there are some Iranian hotels near to the Hussain Sagar, searched for some time, but couldn’t find them. Finally we went to Secunderabad and took dinner there. This time we took special thandoori roti and Hyderababi Chicken Biriyani. of course roti was large in size compared to the one we get in Bangalore and half family biriyani was enough to satisfy five of us. After a good dinner, we returned back to Bangalore.. Fayas bai took the control and drove the car at above 120Kms/hrs which finally helped us to reach Bangalore by 8AM on sunday. He is an expert and confident driver.


It was only after this trip I realized that we need to collect details about the cuisines of a place we are going to visit and find out the best place to taste it, before reaching there. We learned that we have many things to understand just from the eating habits, the kind of dishes one community eat, the ingredients used in the dish etc. Let me summarize the dishes we tasted.
(1) Hyderbad Biriyani (Shadab Hotel, Madina Complex, Lokkad Kote, Old Hyderabad)
(2) Lukmi, Kheema, Shikampur (Hotel Irshad, Lakkad Kote, Old Bangalore)
(3) Hyderbad Biriyani (Garden Restaurant, Secunderabad)

We couldn't taste the famous 'Hyderabadi Haleem'.. It is widely available during ramadan season, but there are a few hotel who supply this in other time also. But we couldn't reach a suitable hotel to have this. This is some thing that is pending in Hyderabad exploration.

It is really interesting to learn and compare people and culture. Every journey teach us some new things, adds some thing new to our experiences and more over broadens our pattern of understanding people and controlling the situations… after all, journey is a good teacher. It was a wonderful trip with my loving friends.

Tuesday, October 12, 2010

ഹൃദ്യം ഈ സംഗമം

പ്രവാസി മലയാളികളുടെതായി  ഒത്തിരി മത-കലാ സാഹിത്യ- സാംസ്കാരിക സംഘടനകള്‍ ബെങ്കളൂരില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിഷയ വൈവിധ്യത്താലും ആഴത്തിലുള്ള പഠനം കൊണ്ടും ശ്രദ്ധേയമായ പല പരിപാടികളും സ്ഥിര സ്വഭാവത്തില്‍ മലയാള ഭാഷയില്‍ തന്നെ ഈ ചെറുതും വലുതുമായ കൂട്ടായ്മകള്‍ നടത്തിവരുന്നു. സാമൂഹ്യബോധവും വസ്തുതാപരമായി കാര്യങ്ങള്‍ അറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ പരിപാടികള്‍ ക്രമീകരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്. അന്യനെ അപരവല്‍ക്കരിച്ചും അവന്‍റെ ചിന്തകള്‍ക്ക് ചെവികൊടുക്കേണ്ടാതായിട്ടില്ല എന്ന മട്ടില്‍ സ്വന്തം ചിന്തയില്‍ അഭിരമിച്ച് കാലം കഴിക്കുന്ന ഇന്നത്തെ സവിശേഷ കാലഘട്ടത്തില്‍, ഇത്തരം വേദികളുടെ ലാളിത്യവും ആര്‍ക്കും എന്തഭിപ്രായവും തുറന്നു പറയാനുള്ള അവസരവും വളരെ ശ്രദ്ധേയമാണ്.


ഡയലോഗ് സെന്‍റെര്‍ ബെങ്കളൂര്‍ ചാപ്റ്ററും അത്തരത്തില്‍ ആശയ സംവാദങ്ങളെയും അഭിപ്രായ കൈമാറ്റങ്ങളെയും ഉള്ളുതുറന്ന് പ്രോത്സാഹിപ്പിക്കുകയും അതിനുതകുന്ന രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നതുമായ ഒരു ഉദ്യമമാണ്. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ (2008,2009) വളരെ വിപുലമായി തന്നെ നോമ്പുകാലങ്ങളില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകളുടെ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഇഫ്താര്‍ സംഗമം നടത്തിവരുന്നു. ക്ഷണിക്കപ്പെട്ടവരുടെ ശ്രേഷ്ടമായ സാന്നിദ്ധ്യവും സഹകരണവും പരിപാടികളെ ജീവസുറ്റതാക്കി. അതിന്‍റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടിന് (OCT 2nd 2010) ബെങ്കളൂര്‍ കോള്‍സ് പാര്‍ക്ക് ഹിറ സെന്‍റെറില്‍ വെച്ച് ഈദ് സംഗമം നടന്നു. കേവലമായ ആശംസാ കൈമാറ്റത്തിനും പ്രകീര്‍ത്തിപ്പെടുത്തലുകള്‍ക്കുമപ്പുരം ഓരോ പ്രതിനിധിയും തങ്ങളുടേതായ ചിന്തകളും അഭിപ്രായങ്ങളും സദസ്സിനോട് പങ്കുവെച്ചു. പലപ്പോഴും അഭിപ്രായങ്ങള്‍ മറ്റു ചിലരുടെ അഭിപ്രായങ്ങളോട് വിയോജിക്കുന്നവയായിരുന്നെങ്കിലും, സൂഷ്മത പുലര്‍ത്തിയും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചും പ്രതികരണങ്ങളെ ക്രമീകരിച്ച് നിര്‍ത്തിയത് സംഗമത്തെ സംവാദ വേദിയാക്കി.

മത ജാതി ഭേതമന്യേ എല്ലാവര്ക്കും നന്മവരണമെന്ന അതിയായ ആഗ്രഹം ഓരോരുത്തരുടെയും വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. സമൂഹത്തിന്റെ സുരക്ഷിതമായ നിലനില്‍പ്പിനെയും  കെട്ടുറപ്പുള്ള ഒരു നല്ല നാളെയും  സ്വപ്നം കാണുന്നവരെ  ഈരനനിയ്ക്കുകയും കണ്ണിനു കുളിര്മാപകര്‍ത്തുകയും ചെയ്ത ഒരു സായാഹ്നമായിരുന്നു അത്. പരിപാടിയില്‍ ഡയലോഗ് സെന്‍റെര്‍ കേരള സെക്രട്ടറി NM അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി കേരള കൂടിയാലോചന സമിതി അംഗം T മുഹമ്മദ്‌ വേളം ആമുഖ പ്രഭാഷണം നടത്തി. പരിപാടിയില്‍ സംബന്ധിച്ച് സാജന്‍ ജോര്‍ജ് (ഗ്ലോബല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് ), സുശീലന്‍,മഞ്ജിത്ത് കുമാര്‍ (ശാന്തിഗിരി ആശ്രമം), രാമചന്ദ്രന്‍ പാലേരി(NSS), ക കുഞ്ഞപ്പന്‍ (CPCA), TM ശ്രീധര്‍(ആശാന്‍ സ്റ്റഡി സെന്‍റെര്‍), ഡെന്നിസ് പോള്‍ (ദൂരവാണി നഗര്‍ കേരള സമാജം), RV ആചാരി (KKTF), KC രാജന്‍, K സുധാകരന്‍ (ശ്രീനാരായണ സമിതി), K.R കിഷോര്‍ (വികാസ് സാംസ്കാരിക വേദി), J. M ജയചന്ദ്രന്‍ (ബെങ്കളൂര് മലയാളി റൈറ്റേഴ്സ് ഫോറം), ജഗേഷ് (കലാ സാംസ്കാരിക വേദി ), തലവടി ഗോപാലകൃഷ്ണന്‍ (ബോധി സാംസ്കാരിക വേദി),A ഗോപിനാഥ് (കാരുണ്യ) എന്നിവര്‍ സംസാരിച്ചു. ഡയലോഗ് സെന്‍റെര്‍ ബെങ്കളൂര് കണ്‍വീനര്‍ നിസാര്‍ ഇബ്രാഹിം സ്വാഗതവും സെക്രട്ടറി റിയാസ് നന്ദിയും പറഞ്ഞു.

Saturday, October 09, 2010

ഗതി

ആഴ്ച്ചയില്‍ ഏഴില്‍ രണ്ടുകിഴിച്ച്
ബാക്കി ദിനമത്രെയും
ശീതീകരിച്ച അന്തരീക്ഷത്തിലിരുന്ന്‍
തൊലി വെളുത്ത് ജീര്‍ണിച്ചിരിക്കുന്നു.

നിരന്തരം പ്രത്യേകം ക്രമീകരിക്കപ്പെട്ട
ചുറ്റുപാടുകള്‍ മാത്രം ശീലിച്ച്
അവസ്ഥക്കാനുസാരം പ്രതികരിക്കാനറിയാതെ
ശരീരമത്രയും ക്ഷയിച്ചിരിക്കുന്നു.

വെയിലിന്റെ ചൂടും ഗാംഭീര്യവും
വിയര്‍പ്പിന്റെ ഈര്‍പ്പവും ഗന്ധവും
മനസ്സിനിന്ന്‍ അസഹ്യമായ്‌
തോന്നിത്തുടങ്ങിയിരിക്കുന്നു.

അസന്തുലിത നിലപാടുകളും
മൂര്‍ച്ച കുറഞ്ഞ ദൃഡബോധവും
അള്ളിപ്പിടിച്ച ശീലങ്ങളായ് പരിണമിച്ച്
എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു.

Thursday, January 21, 2010

പരീക്ഷണം

പരീക്ഷണങ്ങളാല്‍  വരിഞ്ഞുമുറുകിയ ജീവിതം.അപ്രതീക്ഷിതമായ് ജീവിതപ്പാതയില്‍ വന്നുവീഴും വിഷമസന്ധികള്‍.തിരിഞ്ഞു നോട്ടങ്ങള്‍ക്കും കൂട്ടിക്കിഴിക്കലുകള്‍ക്കും ബോധ്യപ്പെടുത്താന്‍ കഴിയാത്ത, കുസൃതിതോന്നും പരീക്ഷണങ്ങള്‍. ലോകത്താരും   ഇതുവരെ വളര്‍ത്തിയെടുത്തില്ലാത്തത്ര  ഊഷ്മളമാണെന്നു  സ്വയം വിധിയെഴുതി ആത്മാര്‍ത്ഥമായ് വിശ്വസിച്ച, എന്‍റെ അമ്മയുമായുള്ള സ്നേഹ ബന്ധത്തിലും പരീക്ഷണം കണ്ണുവെച്ചിരിക്കുന്നു. കാര്യകാരണങ്ങള്‍ ഇഴപിരിച്ചെടുത്തപ്പോഴാണ് അമ്മയുമായുള്ള സ്നേഹബന്ധത്തെയല്ല, എന്‍റെ ആത്മാര്‍ത്ഥതയെയാണ് പരീക്ഷണം ചോദ്യം ചെയ്തതെന്ന് മനസ്സിലായത്.മനുഷ്യന്‍റെ മനസ്സിനു സ്ഥിരത നല്‍കുന്ന ആത്മാര്‍ത്ഥതയെയും  ദൃഡവിശ്വാസത്തെയും  പരീക്ഷണം എപ്പോഴും പിന്തുടരും...

ചാറ്റല്‍ മഴ

സ്വത്വ ബോധം അവനെ  പെരുമഴയില്‍ ഇറങ്ങി നടക്കാന്‍ അനുവദിച്ചില്ല. കരുതലോടെ മഴ തോരാന്‍ കാത്തിരുന്നവന്‍,പെരുമഴ ചാറ്റല്‍ മഴയായ് പരിണമിച്ചതും ഇറങ്ങിനടക്കാന്‍ തുടങ്ങി. അല്ലെങ്കിലും ചാറ്റല്‍ മഴക്ക് വസ്ത്രത്തിന്‍റെ മറ ചാടിക്കടന്ന് ദേഹത്തെ അസ്വസ്ഥപ്പെടുത്താന്‍ കഴിയില്ലല്ലോ.


മഴ ബാക്കിവെച്ച കുളിര്‍കാറ്റാസ്വദിച്ച് നടന്നു നീങ്ങവെ മഴ തുള്ളികളുടെ ഗന്ധവും ഭാരവും മാറിയതും,ചാറ്റല്‍ മഴ ക്രമേണ പെരുമഴയായ് പരിണമിച്ചതും തിരിച്ചറിഞ്ഞില്ല. അവന്‍ സസൂഷ്മം പാത്തുവെച്ച ഇടങ്ങളില്‍ വെള്ളം കയറിക്കൂടിയതും, സ്വന്തം ദേഹത്തെ കുളിരണിയിച്ചതും അറിഞ്ഞില്ല.


ഉമ്മറ കോലായിലേക്ക് കാലെടുത്തുവെച്ച്  വെളിയിലെ തോരാമഴയെക്കുറിച്ചാലോചിച്ചപ്പോഴാണ് ദേഹം വല്ലാതെ തണുത്ത് വിറച്ചും  മൂര്‍ദ്ധാവില്‍ വെള്ളമിറങ്ങിയും  സ്വന്തം സമനില തന്നെ തെറ്റിപ്പോയെന്ന് അവന്‍ മനസ്സിലാക്കിയത്. പക്ഷെ അപ്പോഴേക്കും പനിയും ജലദോഷവും അവനെ കീഴടക്കിയിരുന്നു.


അവളോടുള്ള അനുരാഗം ചാറ്റല്‍ മഴയായ് പൊടിഞ്ഞ് പ്രണയ  പെരുമഴയായ് പെയ്ത് സുബോധത്തെ മയക്കിക്കിടത്തി സ്വന്തം ആത്മാവിനെ കീഴടക്കി നശിപ്പിച്ചതെങ്ങിനെയെന്ന് ഇപ്പോള്‍ അവന്നു ബോധ്യമായി...