Monday, November 29, 2010

ആദര്‍ശവും ആദര്‍ശവാദികളും

ലോക ചരിത്രത്തിലിന്നോളം മനുഷ്യ ജീവിതത്തെ സ്പര്‍ശിച്ച ഒരുപാട് ആശയ-ആദര്‍ശങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. അവയില്‍ മനുഷ്യന്‍റെ ചിന്താമണ്ഡലത്തില്‍ മാത്രം രൂപം കൊണ്ടതായിട്ടുള്ളതും, അതേസമയം ദൈവികമായ അംശം സൂഷ്മാര്‍തഥത്തില്‍ തന്നെ അവകാശപ്പെടുന്നതുമായ ആശയങ്ങളുമുണ്ട്. മനുഷ്യ കരങ്ങളാല്‍ രൂപം കൊണ്ട ആശയങ്ങളില്‍ മിക്കവയും, മനുഷ്യ ജീവിതത്തിലെ  ഒരു പ്രത്യേക ഭാഗത്തെ മാത്രം കൈകാര്യം ചെയ്തുകൊണ്ട് ഉയര്‍ന്നു വന്നവയാണ്. ഓരോ കാലഘട്ടത്തിലുമുണ്ടായ സാമൂഹിക സാഹചര്യങ്ങളെ പരിമിതമായ മനുഷ്യ ചിന്തയുടെ പിന്‍ബലത്തില്‍ അപഗ്രഥിച്ച് ഒരാശയം രൂപപ്പെടുത്തുന്നതായാണ് നമുക്ക് ചരിത്ര വായനയില്‍നിന്നു മനസ്സിലാകുന്നത്‌. ഈയൊരു ഉദ്യമം മനുഷ്യ സമൂഹത്തിന്റെ പുരോഗതി എന്ന ലകഷ്യത്തെക്കാളുപരി, പല സന്ദര്‍ഭങ്ങളിലും, ഒരുപറ്റം ആളുകളുടെ ഇച്ഛകളേയും മനുഷ്യന്‍റെ മൃഗീയ ചേഷ്ടകളെയും  കയറൂരി വിടുന്നതിന്നും കാരണമായി. അതേസമയം, ദൈവിക പാശം അവകാശപ്പെടുന്ന ആശയങ്ങള്‍ മനുഷ്യന്റെ സകല മേഖലകളിലും നിര്‍ദേശങ്ങളുമായി കടന്നു വന്നതായിട്ടാണ് നമുക്ക് കാണാന്‍ കഴിയുക. ആശങ്ങള്‍ സമൂഹത്തിനു എന്താണ് നല്‍കേണ്ടത് എന്ന കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇതിനൊക്കെ കാരണമായിട്ടുണ്ട്. 

എന്നിരിക്കിലും കാര്യഗൌരവത്തില്‍ മനുഷ്യന്‍റെ സാക്ഷാല്‍ ജീവല്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച, അവ എണ്ണത്തില്‍ ന്യൂനപക്ഷമാണെങ്കിലും, ആശയസംഹിതകളുണ്ട്‌. മുതലാളിത്തം, കമ്മ്യൂണിസം, ഇസ്ലാമിക ജീവിത വ്യവസ്ഥ എന്നിവ ഉദാഹരണം. ഈ ആശയങ്ങള്‍ മനുഷ്യന്‍റെ ഏതൊക്കെ ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെട്ടു, സമൂഹത്തിലെ ഏതൊക്കെ ജനവിഭാഗങ്ങളുമായി സംവദിക്കാനുള്ള ശേഷി സ്വയമായി അവക്കുണ്ട്, ഈ ആശയസംഹിതകളെ മനുഷ്യ രാശി ഇതു രീതിയില്‍ അംഗീകരിച്ചു എന്നീ വിഷയങ്ങളില്‍ നമുക്കോരോരുത്തര്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം. ഈ ആശയങ്ങളൊക്കെത്തന്നെയും വ്യക്തിയെന്ന ഒരസതിത്വത്തെ  ചില തത്വങ്ങളിലൂടെ ക്രമാനുഗതമായി  ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്ക് എങ്ങിനെ വികാസം പ്രാപിക്കണം എന്ന ഒരു പ്രക്രിയ സമര്‍പ്പിക്കുന്നുണ്ട്. പ്രക്രിയയിലെ ഓരോ ഘടകങ്ങളും എത്രയളവില്‍ മൂര്‍ത്തീഭാവം കൈവരിക്കണം എന്ന കാര്യത്തിലും ആശയസംഹിതകള്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. 

മാനുഷിക മൂല്യങ്ങളില്‍ കാര്യമായ ശ്രാദ്ധ ചെലുത്താതെ ലാഭം നേടുക എന്നൊരു ലകഷ്യത്തിലേക്ക് സാമൂഹിക ഘടനയെ മാറ്റുന്ന തരത്തിലാണ് മുതലാളിത്തത്തിന്റെ പ്രായോഗിക രൂപം. ന്യൂനപക്ഷത്തിന്റെ സ്വാര്‍ഥമായ ഇച്ഛകള്‍ കൈവരിക്കുന്നതിനിടയില്‍ സംഭവിക്കുന്ന ഒരു ഭാഗികമായ ഉല്‍പ്പന്നം എന്ന അര്‍ത്ഥത്തില്‍ മാത്രമേ മുതലാളിത്ത കേന്ദ്രീകൃത വ്യവസ്ഥിതിയിലെ പുരോഗതിയെ കാണാന്‍ കഴിയുകയുള്ളൂ. അതിലുപരി സമൂഹത്തിലകിലം ചൂഴ്ന്നുനില്‍ക്കുന്ന ഓരോ വ്യക്തിയുടെയും വളര്‍ച്ചയെ അത് ലക്‌ഷ്യം വെക്കുന്നില്ല. 

കമ്മ്യൂനിസമാകട്ടെ, ഒരു കാലത്ത് പ്രകടമായി നിലനിന്നിരുന്ന  മുതലാളി- തൊഴിലാളി ബന്ധങ്ങളിലെ അസ്വാരസ്യങ്ങളെ സാമാന്യവല്‍ക്കരിച്ച്, മനുഷ്യന്‍റെ ഭാവി ജീവിതത്തില്‍ ഉണ്ടായിത്തീരുന്ന പ്രശ്നങ്ങളൊക്കെയും ഈയൊരു ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പരിഹരിക്കേണ്ടത് എന്ന് തീരുമാനിച്ചു കളഞ്ഞു.  മാനുഷിക പ്രശ്നങ്ങളെ തരണം ചെയ്യാന്‍ ഉത്ഘടമായി ആഗ്രഹിച്ച്, മനുഷ്യന് എത്തിപ്പിടിക്കവുന്നെടത്തോളം നേടിയെടുത്ത്, പക്ഷെ ഒരു ഘട്ടത്തില്‍ അത് നിലനിര്‍ത്താന്‍ കഴിയാതിരിക്കുന്നതാണ് അതിന്‍റെ അനുഭവ സാകഷ്യം.കമ്മ്യൂണിസവും സൂഷ്മാര്ത്ഥത്തില്‍ വ്യവസ്ഥയില്‍ ഭാഗമാകുന്ന വ്യക്തിയെ സമൂഹത്തിനു വളര്‍ത്തുന്ന തരത്തില്‍ സംവിധാനം കാണാതിരുന്നത്  ഈയൊരു സൈദ്ധാന്തിക തകരാരിനു കാരണമായി മനസ്സിലാക്കാം. 

എന്നാല്‍ ഇസ്ലാമിക ജീവിത വ്യവസ്ഥ, സമൂഹത്തിന്റെ നിലനില്പ്പില്‍ വ്യക്തിക്കുള്ള സ്ഥാനം ശരിയായ അര്‍ത്ഥത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്‌ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. വ്യക്തിയുടെ സ്വഭാവ ശുദ്ധി, കുടുംബങ്ങളിലൂടെ വളര്‍ന്നു പന്തലിച്ച്, ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ എത്തിപ്പെടുന്നതായാണ്  ഇസ്ലാം വിഭാവനം ചെയ്യുന്നത്.  ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍, കഴിഞ്ഞ ഘട്ടത്തില്‍ ശുദധത നിലനിര്‍ത്തിയ ആദര്‍ശവാദികളോ  സംവിധാനങ്ങളോ, സ്വാര്‍ത്ഥമായ താല്പര്യങ്ങള്‍ക്ക് അടിപ്പെട്ടുകഴിഞ്ഞാല്‍; ആ ആശയത്തെ സ്ഥാപിക്കാന്‍ ആ വ്യക്തികള്‍ക്കോ സംവിധാനങ്ങള്‍ക്കോ കഴിയാതെപോകുകയായിരിക്കും ചെയ്യുക. 

ഇസ്ലാമിക ആദര്‍ശവാദി എന്ന് ഘോഷിച്ചു നടന്ന വ്യക്തിയെയോ, സംവിധാനത്തെയോ (സംഘടനകള്‍ ഉദാഹരണം) സംരക്ഷിക്കുന്നതിനായി ആ ഒരു ഘട്ടത്തില്‍  ഇസ്ലാമിക വ്യവസ്ഥക്ക് യാതൊരു ബാധ്യതയുമില്ല. കാരണം കറകളഞ്ഞ വ്യക്തിത്വ രൂപീകരണം മുന്നുപാധിയായി നിശ്ചയിച്ചും, അതിന്നു സഹായകമാവുന്ന നിയമ നിര്‍ദേശങ്ങളും ചട്ടക്കൂടും ആദിപടിമുതല്‍ തന്നെ ജീവിതത്തില്‍ പാലിക്കാന്‍ കല്പ്പിച്ചുമാണതിന്റെ ഒരു മനുഷ്യന്‍റെ ജീവിതത്തിലുള്ള  ഇടപെടലുകള്‍ ആരംഭിക്കുന്നതുതന്നെ. ഈവിധത്തില്‍ വളര്‍ത്തിക്കൊണ്ടു വന്ന ഒരു ആദര്‍ശവാദി ഒരു ഘട്ടത്തില്‍ ആശയം മുന്നോട്ടുവെക്കുന്ന തത്വങ്ങളില്‍ നിന്ന് പിന്മാറി ഗമിക്കുമ്പോള്‍ ഒരു പരിധി വരെ കടിഞ്ഞാണിടാന്‍,  ഇസ്‌ലാം പാകപ്പെടുത്തിയ ആശയത്തിലധിഷ്ടിതമായ സംവിധാനങ്ങള്‍ക്ക്  (സംഘടനക്ക്)  സാധിച്ചെന്നും വരാം. പക്ഷെ ഇതും ഒരു പരിധി വരെ മാത്രം. കടിഞ്ഞാണിടാന്‍ കഴിയുന്ന പരിധിയെന്നത് ആദര്‍ശവാദിയും-സംവിധാനവും പരസ്പര ഉഭയകക്ഷി താല്പര്യത്തോടെ അംഗീകരിക്കുന്ന അനുസരണം നിലനില്‍ക്കുന്നേടത്തോളം മാത്രമേയുള്ളൂ. ഈയൊര്‍തഥത്തില്‍   ആദര്‍ശവും ആദര്‍ശവാദിയും ഒരാദര്‍ശത്തിന്റെ സംസ്ഥാപനവുമെല്ലാം പരസ്പരം  സ്വതന്ത്രമായ അസ്തിത്വങ്ങളായി  ഇസ്‌ലാം കാണുന്നു.സ്വാഭാവികമായും വ്യവസ്ഥയുടെ സംസ്ഥാപനത്തിന് വേണ്ടി, തന്നാല്‍ കഴിയും വിധം സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിശ്രമിക്കണം എന്നതിലുപരി, താന്‍ വിശ്വസിക്കുന്ന ആദര്‍ശം മുന്നോട്ടു വെക്കുന്ന വ്യവസ്ഥ ഈ ഭൂമിയില്‍ പുലര്‍ന്നാലെ തനിക്ക് മോക്ഷം കിട്ടുകയുള്ളൂ എന്ന് ഒരു ഇസ്‌ലാമിക ആദര്‍ശവാദി വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ താന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഒരിക്കല്‍ സ്ഥാപിച്ചുകഴിഞ്ഞ വ്യവസ്ഥ പോലും അന്യായമായി, അവിഹിതമാര്‍ഗങ്ങളിലൂടെ നിലനിര്‍ത്തേണം എന്നും കരുതുന്നില്ല.

ഇസ്‌ലാമിക വ്യവസ്ഥയല്ലാതൊരു വ്യവസ്ഥയും ഇത്ര സൂഷ്മ തലത്തില്‍ മാനുഷിക ഇടപെടലുകളെ മനസ്സിലാക്കി പ്രക്രിയ രൂപപ്പെടുത്തിയില്ലെങ്കിലും; ഏതൊരു ആദര്‍ശത്തില്‍ വിശ്വസിക്കുന്ന "ശരിയായ" ആദര്‍ശവാദിക്കും - ഇന്ന് നിലനില്‍ക്കുന്ന മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ചുള്ള മുസ്‌ലീം രാജവാഴ്ച്ചകളെയും, ചൈനയില്‍ നടക്കുന്ന ഭീരുത്വതിലധിഷ്ടിതമായ ഗവണ്‍മെന്റിന്റെ ഞാണിമ്മേല്‍ കളികളേയും, സംവിധാനങ്ങളുടെയും അധികാരത്തിന്റെയും ഹുങ്കോടെ അരാജകത്വം പ്രവര്‍ത്തിക്കുന്ന മുതലാളിത്വ ശക്തികളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്; ആ മേല്‍ പറഞ്ഞ തത്ത്വങ്ങള്‍ നൈസര്‍ഗികമായി എല്ലാവരിലും കുടികൊള്ളുന്നതിനാലായിരിക്കാം...

24 comments:

ചാർ‌വാകൻ‌ said...

തുറന്നു പറയാം,മതമെന്നത് ഒരു മദ്ധ്യകാലമൂഡതയാണന്നു കരുതിയിരുന്നവനാണ് ഞാൻ.എന്നാൽ ഇന്നങ്ങനെ വിശ്വസിക്കുന്നില്ല.കാരണം മനുഷ്യചരിത്രം പരിവർത്തനത്തിന്റേതും,പുതിക്കിപണിയലിന്റേയും ആഖ്യാനങ്ങളാണ്.താങ്കൾ പറഞ്ഞ മുതലാളിത്ത/കമ്മ്യൂണിസ്റ്റ്/മതബോധന--ങ്ങൾക്കെല്ലാം അതിന്റേതായ പ്രസ്ക്തിയുണ്ട്.
മനുഷ്യനെ കേവല സ്വത്വത്തിലേക്ക് ന്യൂനീകരിക്കുമ്പോഴാണ് ഇത്തരം പ്രതിസന്ധികൾ വരുന്നത്.ആശയലോകത്ത്,ഞാൻ മനസ്സിലാക്കിയിടത്തോളം ബുദ്ധധർമ്മം മാത്രമാണ് ഇതിനു മറുപടി.(കൂടുതൽ വിശദീകരണം പിന്നീട്)

Unknown said...

ചാർ‌വാകൻ‌...

താങ്കള്‍ കുറച്ചു കൂടി കാര്യങ്ങള്‍ വിശദീകരിക്കേണം എന്ന് തോന്നുന്നു. ബുദ്ധ മതം ഈ വിഷയത്തെ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.

hafeez said...

ഇസ്‌ലാമിനെ ഒരു പ്രത്യയ ശാസ്ത്രമായി കാണുന്നവര്‍ കുറവാണ്. ഇസ്ലാമിനെ ഒരു കേവല മതമായി ചിത്രീകരിക്കാന്‍ ആണ് മിക്കവര്‍ക്കും താല്പര്യം. മുതലാളിത്ത താത്പര്യം അതാണല്ലോ ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മനുഷ്യന്, ചൊട്ട മുതല്‍ ചുടല വരെ വ്യക്തമായ വിധി വിലക്കുകള്‍ മതം അനുശാസിക്കുന്നുണ്ട്. അതില്‍ നിന്നും നാം നമ്മുടെ അഭീഷ്ടതിനോത്ത് ജീവിതത്തിലെ ചില ഭാഗങ്ങളെ (ഉദാ; രാഷ്രീയം, കച്ചവടം മുതലായവ) വേര്‍തിരിക്കുമ്പോഴാണ് മതത്തിന്റെ അന്തസത്ത നഷ്ടപ്പെടുന്നത്.
പ്രസക്തമായ ലേഖനം

Unknown said...

@hafeez,
മനുഷ്യന്‍റെ സകലപ്രശ്നങ്ങള്‍ക്കും ദൈവം നിര്‍ദേശിച്ച പ്രാഥമിക നിയമങ്ങളുടെയും അതിലുപരി മനുഷ്യന്‍ ആ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍
ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയും ചെയ്യുന്ന തരത്തില്‍ സംവിധാനിച്ചിട്ടുള്ള ഇസ്‌ലാമിക വ്യവസ്ഥയെ; കേവലം മൌലവിമാരുടെ ഭരണമായി മാത്രമേ ഒട്ടുമിക്കവര്‍ക്കും മനസ്സിലായിട്ടുള്ളൂ.. ലോകത്തുള്ള മുസ്‌ലീം സമുദായത്തിന്റെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങളും ഈ തരത്തില്‍ ഇസ്‌ലാമിനെ ചിത്രീകരിക്കാന്‍ സഹായകമായിട്ടുണ്ട്. പല ശക്തികളും ഇത് മുതലെടുക്കാനും, അതിനെ ത്വരിതപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാനുതാനും.

@Ismail
ഭാഗങ്ങള്‍ പകുത്തെടുത്, ഇപ്പോള്‍ ഇസ്‌ലാമിനെ പൂര്‍ണമായ രൂപത്തില്‍ സമൂഹ മദ്ധ്യേ അവതരിപ്പിക്കാന്‍ തന്നെ കഴിയാത്ത അവസ്ഥയായി.

Unknown said...

Today after the economic recession world is in an adhoc situation - A wait and see policy.
I think the same is applicable spiritually as well.

The new netizens are observing the rise and fall of various isms. Many in the are embracing Islam as their choice after learning. See my blog post.

http://discussionislam.blogspot.com/2010/11/eternal-peace.html
I believe there will be an exodus once the conversion level reaches the tipping point!
After all Islam is discussed the most these days....be it positive or negative context.

Anonymous said...

manushyante utharavadithathe kurichum badyathagale kurichu vethysthamayoru konilude nokikkananulla shramayi thoni.

nannayittund iniyum thudaruga.

Unknown said...

@Latheefka

World has agreed Islam as a mode of mere belief and praying to GOD.But most of the people didn't understand it as a way of life that can provide solutions for problems that mankind face today. It is a fact that we have to still propagate monotheism and the other basics of Islam in the society.

But in a plural society, we should also introduce the uniqueness of Islam, like how well Islam balances things that are affecting a man's life(personal, family life, social life...), how well it can deal with other communities, it's strength and in-born ability to manage a society etc.. We have to understand that people are comparing Islam with their believes and if they can comprehend the particularistic like the social influence of Islam.. there is a chance for more and fast acceptance.

In summary, what I wanted to tell you is, when we present Islam in society, we should touch upon all aspects (Monotheism, Prophet hood, Life after death, Family law, Social life in Islam, Sharia and it's intend, Concept of govt. Islam etc...)

TPShukooR said...

ആശയ ഗാംഭീര്യമുള്ള ആനുകാലിക പ്രസക്തമായ ലേഖനം. ശൈലി വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍.

മനുഷ്യ സ്നേഹി. said...

ഹലോ മാഷേ, നിങ്ങള്‍ ഈ പറയുന്നത് തന്നെയാണ് എല്ലാ മത വിഭാഗങ്ങളും അവകാശപ്പെടുന്നത്. താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന ശൈലി. നിങ്ങള്‍ പറയുന്നത് ദൈവികമല്ലാത്ത പ്രത്യയശാസ്ത്രങ്ങള്‍ എല്ലാം അതിന്റെ അനിവാര്യമായ മൂല്യച്യുതിയില്‍ അകപ്പെടും എന്നാണു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ അപചയം ചൂണ്ടിക്കാട്ടി ഒരിക്കല്‍ മാധ്യമം എഡിറ്റോറിയല്‍ അങ്ങനെ പറഞ്ഞതും കണ്ടിട്ടുണ്ട്.

എന്നാല്‍ നിങ്ങളീ പറയുന്ന ഇസ്ലാം ദൈവികമാണെങ്കില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളെപ്പോലെയല്ലാത്ത ഒരു നില നില്‍പ്പ് അതിനു വേണ്ടേ? പ്രവാചകനും നാലാമത്തെ ഖലീഫ വരെയുമല്ലേ അതിനും ആയുസ്സുണ്ടായിട്ടുള്ളൂ? അപ്പോഴേക്കും തുടങ്ങിയില്ലേ തൊഴുത്തില്‍ കുത്തും തമ്മില്‍ തല്ലും? അധികാരവും രാജ വാഴ്ചയും ധന മോഹവും അതിനെയും വികൃതമാക്കിക്കളഞ്ഞില്ലേ? എല്ലാം മനുഷ്യ നിര്‍മിതമാണ് സുഹൃത്തേ. വെറുതെ വാചകമടിക്കാം എന്നല്ലാതെ ഏതു മതത്തിനാണ് ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടല്‍ ഉള്ളത്?

ഒരു കാലത്തും അറ്റം കാണാത്ത ഇത്തരം ചര്‍ച്ചകള്‍ നിര്‍ത്തിയിട്ടു വല്ല കാര്യമുള്ളതും ചര്‍ച്ച ചെയ്‌താല്‍ സ്വാഗതം ചെയ്യും.

നന്ദി.

Unknown said...

@മനുഷ്യ സ്നേഹി

"നിങ്ങള്‍ പറയുന്നത് ദൈവികമല്ലാത്ത പ്രത്യയശാസ്ത്രങ്ങള്‍ എല്ലാം അതിന്റെ അനിവാര്യമായ മൂല്യച്യുതിയില്‍ അകപ്പെടും എന്നാണു. "

-- എന്‍റെ പോസ്റ്റ്‌ സാവധാനം, വികാരങ്ങള്‍ക്ക് അടിപ്പെടാതെ, മനസ്സിരുത്തി ഒന്നുകൂടി വായിക്കാന്‍ താല്പര്യപ്പെടുന്നു . മനുഷ്യ സ്നേഹി ആരോപിച്ചത് പോലെ ഞാന്‍ പറഞ്ഞിട്ടില്ല എന്ന് അപ്പോള്‍ ബോധ്യമാകും. ഞാന്‍ പറഞ്ഞത്, ഇസ്‌ലാമടക്കമുള്ള പ്രത്യെയശാസ്ത്രങ്ങളുടെ ഭാവി മനുഷ്യരുടെ സ്വഭാവ (വ്യക്തിത്വ) ശുദ്ധിയെ അശ്രയിചാണിരിക്കുന്നത് എന്നാണ്. അതിലുപരി സംവിധാനങ്ങളുടെ (സംഘടനകള്‍ ഉദാഹരണം) മൂല്യച്യുതി നിമിത്തവും വ്യവസ്ഥ താരുമാരാകാം എന്നാണ് ഞാന്‍ പറഞ്ഞത്. ഇതിനര്ത്ഥം ഇസ്‌ലാമിക വ്യവസ്ഥക്ക് പോലും മൂല്യച്യുതി സംഭവിക്കും എന്നല്ലേ?

ഞാന്‍ ഈ പോസ്റ്റില്‍ പറയാന്‍ ശ്രമിച്ച കാര്യം: വ്യക്തികളുടെ വ്യക്തിത്വ ശുദ്ധിയുടെ പിന്‍ബലമില്ലാതെ ഒരു വ്യവസ്ഥക്കും നിലനില്‍ക്കാന്‍ കഴിയില്ല. ഇസ്‌ലാമിക വ്യവസ്ഥ ഈയൊരു സത്യം മൌലികാര്ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നു എന്നാണ്.

Unknown said...

@ Anonymous

പോസ്റ്റിനെ അതിന്‍റെ ആശയ തലത്തില്‍ മനസ്സിലാക്കിയതിനു നന്ദി...
പേരു വെളിപ്പെടുത്താന്‍ താല്പര്യപ്പെടുന്നു.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ സുഹ്രുത്തേ,
സാമൂഹ്യ ശാസ്ത്രത്തില്‍ ഒരു ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ നിലവാരം പോലുമില്ലാത്തതാണ് താങ്കളുടെ ലേഖനം എന്നു വിലയിരുത്തുന്നത് താങ്കളെ മുന്നൊട്ടുള്ള പഠനത്തില്‍ നിന്നും പിന്വലിക്കില്ല എന്നുള്ള വിശ്വാസത്തില്‍ രേഖപ്പെടുത്തുന്നു.

താങ്കള്‍ വിഷയത്തെ താങ്കളുടെ വിശ്വാസത്തില്‍ കൊണ്ട് കെട്ടിയിടാന്‍ ശ്രമിക്കുന്നത് ശരിയായില്ല.
സുഹ്രുത്തെ ,അത്ര നിസ്സരമായി കൈകാര്യം ചെയ്യാവുന്ന ഒരു വിഷയമല്ലിത്.താങ്കള്‍ വിമര്‍ഷിച്ച പ്രത്യയ ശാസ്ത്രങ്ങളെ ക്കുറിച്ച് താങ്കള്‍ ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്നതിന്റെ തെളിവാണ് ലേഖനം .ഞാന്‍ നിരുത്സാഹപ്പെടുത്തുകയല്ല ,കൂടുതല്‍ പഠനത്തിന്റെ ആവഷ്യം ചൂണ്ടിക്കാണിക്കുകയാണന്നു കരുതുമല്ലോ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആഴത്തിലും പരപ്പിലും കൈകാര്യം ചെയ്യപ്പെടേണ്ട വിഷയം ഒരു ചെറുകുറിപ്പിന്റെ ചെപ്പിനകത്ത് ഉൾക്കൊള്ളിക്കാനുള്ള ശ്രമം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളുമുണ്ട്. നന്നായി.

Unknown said...

@ യുക്തി

പ്രേത്യേയ ശാസ്ത്രങ്ങളെ താരതമ്മ്യം ചെയ്യാനല്ല ഞാന്‍ ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിച്ചത്.
ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ, ഞാന്‍ ഈ പോസ്റ്റില്‍ പറയാന്‍ ശ്രമിച്ച കാര്യം: വ്യക്തികളുടെ വ്യക്തിത്വ ശുദ്ധിയുടെ പിന്‍ബലമില്ലാതെ ഒരു വ്യവസ്ഥക്കും നിലനില്‍ക്കാന്‍ കഴിയില്ല. ഇസ്‌ലാമിക വ്യവസ്ഥ ഈയൊരു സത്യം ഉറക്കെ വിളിച്ചു പറയുന്നുണ്ട് എന്നാണ്.

പക്ഷെ തങ്ങളുടെ നിരീക്ഷണത്തെ പോസിറ്റീവ് ആയി കാണുന്നു. പക്ഷെ വിശ്വാസം എന്ന് കേള്‍ക്കുമ്പോഴേക്കും നാം ബെജാരാവേണ്ടാതുണ്ടോ?

ചാർ‌വാകൻ‌ said...

ഇവിടെ പ്രകടമായ വൈരുദ്ധ്യത്തോടെയുള്ള മൂന്നു വ്യവസ്ഥിതിയെ സമീകരിച്ച് വിലയിരുത്തുന്നുത് അത്ര ശരിയല്ല.കമ്മ്യൂണിസവും,മുതലാളിത്വവും മനുഷ്യൻ നേടിയെടുത്ത രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥയും,മതമെന്നത്(പ്രത്യേകിച്ച് സെമിറ്റിക്)ദൈവത്തിന്റെ അരുളപ്പാടുമാണ്.ഒരു വിശ്വാസിയെ സംബന്ധിച്ച് ദൈവം സർവ്വശക്തനും,നീതിമാനും,തെറ്റുപറ്റാത്തവനുമാണ്.അതുകൊണ്ടുതന്നെ മതബോധനത്തെ അവിശ്വസിക്കേണ്ടിവരില്ല.ഇവിടെ മതവും-ധർമ്മവും രണ്ടാകുന്നു.പ്രപഞ്ചത്തിന്റെ ഉല്പത്തിയെ വിശദീകരിക്കുകയാണ് മതം ചെയ്യുന്നതെങ്കിൽ,പ്രപഞ്ചത്തെ പുന:സൃഷ്ഠിക്കുകയാണ് ധർമ്മത്തിന്റെ ലക്ഷ്യം.
ഇതു വ്യക്തമാക്കുന്ന ഒരു സന്ദർഭം:
ബുദ്ധനും,പോഷ്ട്പാദൻ എന്ന സന്യാസിയും തമ്മിൽ നടന്ന സംവാദം.പോഷ്ടപാദൻ ഉന്നയിച്ച ചോദ്യങ്ങൾ:
1.ഈ പ്രപഞ്ചം സ്ഥായിയാണോ..?
2.പ്രപഞ്ചത്തിന് അന്ത്യമുണ്ടോ..?
3.പ്രപഞ്ചം അനന്തമാണോ..?
4.ശരീരവും ആത്മാവും ഒന്നുതന്നെയോ..?
5.ശരീരത്തിൽ നിന്നും ഭിന്നമായ ഒന്നാണോ ആത്മാവ്..?
6.പരമാർഥ ജ്ഞാനം സിദ്ധിച്ച ഒരാൾക്ക് മരണശേഷം ജീവിതമുണ്ടോ..?
7.മരണ ശേഷം അയാൾ ജീവിക്കുന്നുണ്ടോ.അതോ ജീവിക്കുന്നില്ലേ..?
-ഈ ചോദ്യങ്ങൾക്കെല്ലാം ഒറ്റ ഉത്തരത്തിലൊതുക്കി.യാതൊരു പ്രയോജനവുമില്ലാത്ത ‘വിഷയം’.
ബുദ്ധൻ വ്യക്തമാക്കി:ദു:ഖമെന്നാലെന്തന്നു ഞാൻ വ്യക്തമാക്കി.ദു:ഖത്തിന്റെ ഉല്പത്തി എവിടെയാണന്നു ചൂണ്ടികാണിച്ചു.ദു:ഖത്തിന്റെ അന്ത്യമെങ്ങനെയാണന്നു വ്യക്തമാക്കി.ദു:ഖത്തിൽ നിന്നൊഴിയാനുള്ള മാർഗ്ഗമെന്തെന്നു സ്പഷ്ടമാക്കുകയും ചെയ്തു.
ധർമ്മവുമായിബന്ധപ്പെട്ട് ,സദാചാരത്തിന്റേയും വിരക്തിയുടേയും വിഷയാസ്ക്തിയിൽ നിന്നുള്ള മോചനത്തിന്റേയും,ഉൾക്കാഴ്ചയുടേയും,നിർവ്വാണത്തിന്റേയും ഭാഗമാണത്.
--മതത്തിന്റെ-ധർമ്മത്തിന്റെ ഉള്ളടക്കമെന്തന്ന് ഈ സംവാദം വ്യക്തമാക്കുന്നു.രണ്ടും തമ്മിൽ ധ്രൂവങ്ങളുടെ വ്യത്യാസമുണ്ട്.

ചാർ‌വാകൻ‌ said...

ആദർശമെന്നത്,ആഭരണം പോലെ അണിയുകയും,അഴിച്ചു വെക്കുകയും ചെയ്യാമെന്നതാണ് ഒരു സൌകര്യം.മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നടന്ന യുദ്ധങ്ങളിൽ ഒഴുകിയ ചോരയത്രയും വിശ്വാസത്തിന്റെ കണക്കിൽ തന്നെ പെടുത്തണം.മധ്യേഷ്യൻ ഗോത്രയുദ്ധങ്ങളും,അവസാനിക്കാത്ത അധിനിവേശയുദ്ധങ്ങളും ആദർശങ്ങളുടെ പട്ടുപുതപ്പിച്ചുതന്നെയാണ് പാഠഭാഗമാക്കിയത്.കമ്മ്യുണിസ്റ്റ് വിപ്ലവങ്ങൾ മുതൽ ഇങ്ങ് കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ വരെ ,എത്രയോ സഹോദരഹത്യകൾ ആദർശത്തിന്റെ പേരിൽ വരവുവെക്കുന്നു.ആയുധം കൈയ്യിലേന്തിയ ദേവീദേവന്മാർ മുതൽ രക്തസാക്ഷികൾ വരെ ആരാധനാ പാത്രങ്ങളാണ്.സുഹൃത്തേ,ഇതിൽ നിന്നൊഴിവാകുന്ന ഏതുപ്രത്യശാസ്ത്രമാണ്,മത്ബോധമാണ് താങ്കൾ പറഞ്ഞുവരുന്നത്.
ഇന്ത്യയിൽ ഫ്യൂഡലിസ്ത്തിന്റേയും,അടിമത്വത്തിന്റേയും നീണ്ട ചരിത്രത്തിൽ,കീഴാളരായി കഴിഞ്ഞ,മഹാഭൂരിപക്ഷ ജനതയും അല്പമെങ്കിലും ശ്വാസം വിട്ടത്,കൊളോണിയലിസത്തിലും,അതിന്റെ വ്യവസ്ഥയായ മുതലാളിത്തത്തിലുമാണ്.അപ്പോൾ,എന്താണ് ആദർശവും ആദർശവാദികളും..?
ഇസ്ലാം ഒരു ജീവിത ദർശനമെന്ന നിലയിൽ ഉന്നതി അവകാശപ്പെടുമ്പോൾ,ചരിത്രം അതംഗീകരിക്കുന്നില്ലന്ന് പറയട്ടേ.

Unknown said...

@ചാര്‍വാക

"പ്രപഞ്ചത്തിന്റെ ഉല്പത്തിയെ വിശദീകരിക്കുകയാണ് മതം ചെയ്യുന്നതെങ്കിൽ,പ്രപഞ്ചത്തെ പുന:സൃഷ്ഠിക്കുകയാണ് ധർമ്മത്തിന്റെ ലക്ഷ്യം."
-- മതങ്ങള്‍ പ്രപഞ്ചത്തിന്റെ ഉല്പത്തിയെ വിശദീകരിക്കുക മാത്രമായോ ചെയ്തത്? മതങ്ങള്‍ ധര്മത്തെ പരാമര്‍ശിക്കുന്നില്ലെങ്കില്‍ "ധര്‍മ്മം" എന്നത് കൊണ്ട് താങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വിശദീകരിക്കേണ്ടി വരും. ധര്‍മ്മം എന്നതുകൊണ്ട്‌ സത്യം, നീതി, സമത്വം തുടങ്ങീ കാര്യങ്ങളാണ് ഉദ്ദേശമെങ്കില്‍ മതങ്ങള്‍ അതിന്‍റെ സംസ്ഥാപനത്തിന് വേണ്ടി തന്നെയാണ് ശ്രമിക്കുന്നത്. പക്ഷെ ആത്യന്തികമായി മനുഷ്യര്‍ വ്യവസ്ഥകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ സംവിധാനങ്ങള്‍ക്ക് ജീര്‍ണ്ണത ബാധിച്ച്ചുകൊണ്ടിരിക്കുന്നു. മനുഷ്യ ജീവിതം പരീക്ഷനമാനെന്നാണ് ഇതിന്റെ ഇസ്‌ലാമിക വിശദീകരണം.

തെറ്റും അതിക്രമവും ആര് ചെയ്താലും അപലപിക്കേണ്ടത് തന്നെ. വ്യവസ്ഥ ഏതു ആദര്‍ശത്തിന്റെ കൈകളില്‍ കൂടി ആരംഭിച്ച്ചതാനെങ്കിലും, ഒരു ഘട്ടം കഴിയുമ്പോള്‍ അരാചകത്വത്തിലെക്കും സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലെക്കും എത്തിചെരുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌. ഇസ്‌ലാമിക ആദര്‍ശ രാഷ്ട്രത്തിലും, എന്ന് മുതല്‍ അതിന്‍റെ വക്താക്കള്‍ മൂല്യങ്ങളില്‍ നിന്നും വിട്ടകലുന്നുവോ; അന്ന് മുതല്‍ അതൊരു ആദര്‍ശ വ്യവസ്ഥ അല്ലാതായി തീരുന്നു. അല്ലാതെ ഇസ്ലാമിന്റെ ചട്ടക്കൂടില്‍ തുടങ്ങി എന്ന് കരുതി അനീതിയെ ന്യായീകരിച്ച് താങ്ങി നിര്‍ത്തേണ്ട ബാധ്യത ഇസ്‌ലാം ഏറ്റെടുക്കുന്നില്ല.

ലോകചരിത്രത്തില്‍ നടന്നിട്ടുള്ള യുദ്ധങ്ങളിലും മറ്റും ന്യായമായവയും അല്ലാത്തവയും ഉണ്ട്. ന്യായമായതും അല്ലാത്തവയും എല്ലാവരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. മുതലാളിത്വത്തെ മാത്രം അന്യായമായതില്‍ നിന്ന് മാറ്റിനിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

ചാർ‌വാകൻ‌ said...

മുതലാളിത്വത്തെ ഒഴിവാക്കിയത്,ആ വ്യവസ്ഥിതി അംഗീകരിക്കുന്നതുകൊണ്ടല്ല.മറിച്ച് പരിമിതമായ തോതിലെങ്കിലും ജനാധിപത്യം സാദ്ധ്യമാകുമെന്ന് കരുതുന്നതുകൊണ്ടാണ്.മനുഷ്യവിരുദ്ധമായ ഏതു ചിന്താപദ്ധതികളേയും ആദർശത്തിന്റെ പട്ടുപുതപ്പിക്കാനാവും.ഒരു കമന്റിൽ ഒതുക്കാൻ വിഷമമുള്ള വലിയൊരു വിഷയമാണ് ബുദ്ധ ധർമം.ഡോ.അംബേദ്ക്കർ സമ്പൂർണകൃതികൾ,വാല്യം22.വാങ്ങി വായിക്കുക.

Unknown said...

@ചാർ‌വാകൻ‌,ഇസ്മായില്‍ കുറുമ്പടി (തണല്‍) , ഇസ്മായില്‍ കുറുമ്പടി (തണല്‍) , Shukoor Cheruvadi, മനുഷ്യ സ്നേഹി,
യുക്തി, പള്ളിക്കരയില്‍

ചര്‍ച്ചയില്‍ പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

Confluence said...

Quran Says: There was religion in all society from God"
Budha Relegion could be one among them, then why Islam persist is a good Question, The answer is,Islam reviewed Budha from its period in to the world for long lasting timeless world,

There was a solid reason to review a religion from its place to another, it could be malpractice from the clergies, and non withstanding of the verdicts on its origin, and it could be the diversification of the society, natural calamities which evaporated the total community,

Then Why Islam is not passing through on the same stage, it is been protected by the God, and it is relevant for the new era, No one is supposed to say that Budha is not from God, and it was upgraded to Islam,

People who believe still in Budha can live a better life in Islam as all the moral values and more are available in Islam

Apparently Islam is a religion of the world not of muslims, the ultimate message to be spread to the world and the peace behind Islam is to be enlighten in life,

Appreciate better basic reading of Islam than listening to the clergies and public,

Regards
M A

നിസ്സഹായന്‍ said...

"മനുഷ്യന്‍റെ ചിന്താമണ്ഡലത്തില്‍ മാത്രം രൂപം കൊണ്ടതായിട്ടുള്ളതും, അതേസമയം ദൈവികമായ അംശം സൂഷ്മാര്‍തഥത്തില്‍ തന്നെ അവകാശപ്പെടുന്നതുമായ ആശയങ്ങളുമുണ്ട്. മനുഷ്യ കരങ്ങളാല്‍ രൂപം കൊണ്ട ആശയങ്ങളില്‍ മിക്കവയും, മനുഷ്യ ജീവിതത്തിലെ ഒരു പ്രത്യേക ഭാഗത്തെ മാത്രം കൈകാര്യം ചെയ്തുകൊണ്ട് ഉയര്‍ന്നു വന്നവയാണ്. ഓരോ കാലഘട്ടത്തിലുമുണ്ടായ സാമൂഹിക സാഹചര്യങ്ങളെ പരിമിതമായ മനുഷ്യ ചിന്തയുടെ പിന്‍ബലത്തില്‍ അപഗ്രഥിച്ച് ഒരാശയം രൂപപ്പെടുത്തുന്നതായാണ് നമുക്ക് ചരിത്ര വായനയില്‍നിന്നു മനസ്സിലാകുന്നത്‌. ഈയൊരു ഉദ്യമം മനുഷ്യ സമൂഹത്തിന്റെ പുരോഗതി എന്ന ലകഷ്യത്തെക്കാളുപരി, പല സന്ദര്‍ഭങ്ങളിലും, ഒരുപറ്റം ആളുകളുടെ ഇച്ഛകളേയും മനുഷ്യന്‍റെ മൃഗീയ ചേഷ്ടകളെയും കയറൂരി വിടുന്നതിന്നും കാരണമായി."

താങ്കള്‍ അവകാശപ്പെടുന്ന ഇസ്ലാമതം മേല്‍പറഞ്ഞ അതേ തരത്തിലുള്ള ഉല്പന്നമല്ലേ ? മറിച്ച് "ദൈവിക പാശം അവകാശപ്പെടുന്ന ആശയങ്ങള്‍ മനുഷ്യന്റെ സകല മേഖലകളിലും നിര്‍ദേശങ്ങളുമായി കടന്നു വന്നതായിട്ടാണ് നമുക്ക് കാണാന്‍ കഴിയുക" എന്നതിന്റെ തെളിവാണോ ഇസ്ലാം ? എങ്കില്‍ മറ്റു മതങ്ങള്‍ക്കും അതേ അവകാശവാദം ബാധകമല്ലേ ? അത് അനുവദിച്ചു കൊടുക്കാത്തത് സ്വന്തം മതത്തിന്റെ ജനാധിപത്യബോധമില്ലായമയുടെ തെളിവല്ലേ ?

നിസ്സഹായന്‍ said...

ചാര്‍വാകന്‍ വിശദമായി പറഞ്ഞ അഭിപ്രായങ്ങളോട് സമ്പൂര്‍ണമായി യോജിക്കുന്നു. പക്ഷെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ നിയാസിന്(Niyaz K.Zubair)ന് മനസ്സിലായില്ലെന്നു തോന്നുന്നു.

ലോകത്തെ അതിന്റെ എല്ലാ ഗുണദോഷങ്ങളോടും കൂടി ഇന്നത്തെ നിലയിലേക്ക് മാറ്റിമറിച്ചത് ദൈവപ്രോക്തങ്ങളെന്നു അവകാശപ്പെടുന്ന മതങ്ങളല്ല. മതങ്ങളുടെ കാടത്തത്തില്‍ നിന്നും ആധുനികതയിലേക്ക് ലേകത്തെ പരിവര്‍ത്തനപ്പെടുത്തുകയായിരുന്നു പല രാഷ്ട്രീയ-സാമൂഹിക-രാഷ്ട്രീയ സിദ്ധാന്തങ്ങളും. ശാസ്ത്രത്തിന്റെയും സാങ്കേതികശാസ്ത്രത്തിന്റെയും വ്യവസായിക വിപ്ലവത്തിന്റെയും വികാസവും അവയിലൊക്കെ മുതലാളിത്തം മുതല്‍ കോര്‍പ്പറേറ്റ് മുതലാളിത്തം വരെയുള്ള ശക്തികള്‍ നല്‍കിയ മാനവിക സംഭാവനകള്‍ പോലും മതപ്രോക്തദര്‍ശനങ്ങള്‍ക്ക് നല്‍കാനായില്ല എന്നതാണ് സത്യം. ചാര്‍വാകനെപ്പോലെ ഈയുള്ളയാളും മുതലാളിത്തത്തിന്റെ വക്താവല്ല.

മുതലാളിത്തത്തിന്റെയോ കമ്യൂണിസത്തിന്റെയോ ഏഴയലത്തു പോലും അടുക്കാനുള്ള കോപ്പുകളൊന്നും ഇസ്ലാമിന്റേതെന്നല്ല കൃസ്ത്യാനിറ്റിയുടെയോ മറ്റേതെങ്കിലും മതത്തിന്റെയോ പ്രത്യയശാസ്ത്ര ശേഖരത്തില്‍ കണ്ടെത്തുകയെന്നത് തികഞ്ഞ വങ്കത്തരമല്ലാതെ മറ്റെന്താണ് ?! മറിച്ചാണെങ്കില്‍ കാല്പനിഭാഷയും റെട്ടറിക്കുകളുമുപേക്ഷിച്ച് വസ്തുനിഷ്ഠമായി തെളിവുകളോടെ ഇസ്ലാമിക്‍വ്യവസ്ഥയും പ്രത്യയശാസ്ത്രവും ഉദ്ധരിക്കൂ.

നിസ്സഹായന്‍ said...

@Confluence

"Quran Says: There was religion in all society from God"
Budha Relegion could be one among them, then why Islam persist is a good Question, The answer is,Islam reviewed Budha from its period in to the world for long lasting timeless world,"


Ho, at least you agreed different religions are gift of GOD. Even God created a religion like Buddhism which negates the existence of God himself ?!!! Ha ha... wonderful !!!!.

But He finally reviewed all and settled to a sophisticated one that is ISLAM. The reason for His revision was due to the malpractices from the clergies..... and so on !! Is it sure for the GOD that His final creation, ISLAM would be free from deterioration ever ? Of course He was sure that's why he determined to end up his revision finally to Islam and close the prophetism with Mohammed as the last.

The whole absurdity of your comment give way to a good laughter. When and where in the world Islam has been practised to the true spirit of its essence as dictated by God as you claimed ? Can you point out it at any historical context ? If not it is evident the whole mission of God has failed again and again through his creation of religions as well as his final revision to Islam absurdly. Is it not ? Your comment proves how much a man to become fanatic when he embrace a religion but the Islam.